
ഗ്രാമവികസന മന്ത്രാലയത്തിന്റെയുംകനറാ ബാങ്കിന്റെയും സംയുക്ത സംരംഭമാണ് CBRSETI, തൃശ്ശൂർ. ഗ്രാമീണ മേഖലയിലെ 18-നും 45-നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ സഹായിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.
ഇവിടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക്, താമസവും ഭക്ഷണവും പഠന സാമഗ്രികളും പൂർണമായും സൗജന്യമായി ലഭിക്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് താഴെ പറയുന്ന സേവനങ്ങളും ലഭ്യമാണ്:
NCVET അംഗീകൃത സർട്ടിഫിക്കറ്റ്
പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനായുള്ള പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ സഹായം
ബാങ്കുകളിൽ നിന്ന് വായ്പകൾ ലഭിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഇതിനു പുറമെ, നബാർഡ്, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, കുടുംബശ്രീ, ഖാദി ബോർഡ്, വ്യവസായ വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് സംരംഭകത്വ വികസന പരിശീലനങ്ങളും സി.ബി.ആർ.എസ്.ഇ.ടി.ഐ. സംഘടിപ്പിക്കാറുണ്ട്. ഈ പരിശീലനങ്ങളിലൂടെ കൂടുതൽ യുവാക്കളെ സുസ്ഥിരമായ തൊഴിൽ നേടാൻ പ്രാപ്തരാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.


14,909+
16
Years of experience
Happy Students


100+
Successful entrepreneurs
Training Life at CBRSETI
Contact Us
Our office
Address
Block Parambu, Near SJ Colony, Villadam, Ramavarmapuram Post, Thrissur, Kerala 680631
Hours
9am - 5pm
Phone
0487-2694412
9447196324


